ഹയ്യ്... ആ ടാറ്റൂ അതെവിടെ?
May 15, 2018, 1:45 pm
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങാൻ എത്തിയ ബോളിവുഡ് സുന്ദരി ദീപിക പദുകോണിനു ചുറ്റും കറങ്ങി നടക്കുകയാണ് പാപ്പരാസികൾ. ദീപികയുടെ കഴുത്തിനു പിന്നിലുണ്ടായിരുന്ന ടാറ്റൂ കാണാതായതാണ് പാപ്പരാസികൾ ആഘോഷിക്കുന്നത്. മുൻ കാമുകൻ രൺബീർ കപൂറിന്റെ ചുരുക്കപ്പേരായ ആർ.കെ എന്നാണ് താരം കഴുത്തിനു പിന്നിലായി ടാറ്റു ചെയ്തിരുന്നത്. ആ പ്രണയം പാതിവഴിയിൽ അവസാനിക്കുകയും നടൻ രൺവീർ സിംഗുമായി ദീപിക പ്രണയത്തിലാവുകയും ചെയ്തതോടെ ടാറ്റൂ പാരയാവുകയായിരുന്നു. പൊതു ചടങ്ങുകളിൽ മുടി വിടർത്തിയിട്ടോ കോളർ വസ്ത്രമിട്ടോ ആണ് ദീപിക പൊതുജനങ്ങളിൽ നിന്ന് ടാറ്റു ഒളിപ്പിച്ചിരുന്നത്. നടി ശ്രീദേവിയുടെ മരണാനന്തര ചടങ്ങിന് ദീപിക എത്തിയത് കഴുത്തിനു പിന്നിൽ ബാൻഡേജ് ഒട്ടിച്ചാണ് . അന്നു തന്നെ ടാറ്റൂ മായ്ക്കാനുള്ള ശസ്ത്രക്രിയ താരം നടത്തിയിരുന്നതായാണ് പുറത്തുവരുന്ന വിവരം. രൺവീർ സിംഗുമായുള്ള വിവാഹം തീരുമാനിച്ചതോടെയാണ് ടാറ്റു മായ്ച്ചുകളയാൻ ദീപിക തിരക്കു കൂട്ടിയതുമെന്നും അറിയുന്നു. എന്നാൽ, മേക്കപ്പുകൊണ്ട് ടാറ്റു മറച്ച് താരം കാനിലെത്തുകയായിരുന്നു. ടാറ്റു ഒരിക്കലും മായ്ച്ചുകളയാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും അതിനായി ശ്രമിക്കില്ലെന്നും താരം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ