നായകനാകാൻ ജോജു ജോർജ്
May 15, 2018, 1:48 pm
ചെറിയ കഥാപാത്രങ്ങളിലൂടെ വളർന്ന് മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയ നടനാണ് ജോജു ജോർജ്. അഭിനയത്തിനൊപ്പം നിർമ്മാണവും മുന്നോട്ടു കൊണ്ടു പോകുന്ന ജോജു ഇതാദ്യമായി നായകനാകാൻ ഒരുങ്ങുകയാണ്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ജോജു നായകന്മാരുടെ നിരയിലേക്കെത്തുന്നത്. ചിത്രത്തിൽ മധ്യവയസ്‌കനായ ഒരു പൊലീസുകാരനെയാണ് താരം അവതരിപ്പിക്കുക. പത്മപ്രിയയും മിയയുമാണ് ചിത്രത്തിലെ നായികമാർ. നീണ്ട ഇടവേളയ്ക്കു ശേഷം മലയാള ത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് പത്മപ്രിയ. ക്രോസ് റോഡ് എന്ന ചിത്രത്തിലാണ് കഴിഞ്ഞ വർഷം താരം അഭിനയിച്ചത്. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അലൻസിയർ, അനിൽ മുരളി, ഇർഷാദ് തുടങ്ങി വൻ താര നിര തന്നെയുണ്ട് ചിത്രത്തിൽ. ഡ്രീം ഷോട്ട് സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഷാഫിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ