'സൂര്യ 37'ൽ അല്ലു ശിരീഷും
May 15, 2018, 12:05 pm
മോഹൻലാൽ തമിഴ് സൂപ്പർ താരം സൂര്യയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നപ്പോൾ മുതൽ ഇരു താരങ്ങളുടെയും ആരാധകർ ത്രില്ലിലാണ്. ഇപ്പോഴിതാ സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് യുവതാരവും അല്ലു അർജുന്റെ സഹോദരനുമായ അല്ലു ശിരീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. 1971 ബിയോണ്ട് ദ ബോർഡേഴ്സ് എന്ന സിനിമയിൽ അല്ലു ശിരീഷ് മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വീണ്ടും ഒരു സിനിമ കൂടി ഒരുമിച്ച് ചെയ്യുന്നതിന്റെ ത്രില്ലും അല്ലു ശിരീഷ് തന്റെ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

മറ്റൊരു ത്രില്ലിംഗ് വിശേഷം ചിത്രത്തിൽ മോഹൻലാൽ നെഗറ്റീവ് റോളിലാണ് എത്തുകയെന്നതാണ്. ഇളയ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ജില്ലയിലും ചെറിയൊരു നെഗറ്റീവ് ടച്ചുള്ള ഗുണ്ടയായാണ് മോഹൻലാൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായ് ആദ്യവാരം ആരംഭിക്കും. നിലവിലെ തിരക്കുകൾ പൂർത്തിയാക്കി ജൂലായ് അവസാനത്തോടെയാകും മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക. പീറ്റർ ഹെയ്നാണ് ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ബിഗ്ബജറ്റിൽ ചിത്രം തമിഴിലും മലയാളത്തിലുമായി അടുത്തവർഷം ആദ്യം തിയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ