'മതിയേട്ടാ ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട', കണ്ണു നിറഞ്ഞ് പൃഥ്വിയുടെ ആരാധകൻ
May 15, 2018, 3:42 pm
'മതി ഏട്ടാ ഇതിൽ കൂടുതൽ ഇനി എനിക്ക് ഒന്നും വേണ്ട'. നടൻ പൃഥ്വിരാജിന്റെ വാക്കുകൾ കേട്ട് വികാരാധീനനായ ഒരു ആരാധകന്റെ വാക്കുകളാണിത്. വിഷ്ണു ദേവ എന്നാണ് ആ ആരാധകന്റെ പേര്. പൃഥ്വിരാജിന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ വിഷ്ണു കുറിച്ച വാക്കുകളും അതിന് നടൻ നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

'സർ, ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ്. താങ്കളുടെ ഡബ് വീഡിയോസ് ഞാൻ ചെയ്യുന്നത് എന്നെങ്കിലും താങ്കൾ അത് കാണും എന്ന പ്രതീക്ഷയിലാണ്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ കണ്ടാൽ അതിൽപ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്'.
ഇതായിരുന്നു വിഷ്‌ണുവിന്റെ കുറിപ്പ്.

ഉടൻ തന്നെ ആരാധകന് പൃഥ്വി മറുപടിയും നൽകി. 'ഒന്നല്ല, നിങ്ങൾ ചെയ്ത പല വീഡിയോകളും കണ്ടിട്ടുണ്ട് ഞാൻ. നിങ്ങളുടെ സമർപ്പണ മനോഭാവം എനിക്ക് കിട്ടുന്ന വലിയ പ്രശംസയായി കാണുന്നു. നിങ്ങളെപ്പോലെ ഒരു ആരാധകൻ ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു. ചെയ്യുന്നത് തുടർന്നും ചെയ്യൂ, നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ഒരു നാൾ നിങ്ങൾക്ക് കിട്ടട്ടെ എന്നാശംസിക്കുന്നു. ഉടൻ തന്നെ നേരിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയോടെ, ചിയേർസ് സുഹൃത്തേ'- പൃഥ്വി കുറിച്ചു.


'പൃഥി പറഞ്ഞത് പോലെ ഞങ്ങൾ നിങ്ങളുടെ ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട്. താങ്ങളുടെ ഭാവി പരിപാടികൾക്കെല്ലാം ഞങ്ങളുടെ ആശംസകൾ' എന്ന് പറഞ്ഞ് പൃഥിരാജിന്റെ ഭാര്യ സുപ്രിയയും രംഗത്തെത്തിയതോടെ വിഷ്ണു ദേവിന്റെ സന്തോഷത്തിന് അതിരില്ലാതെയായി.

'മതി ഏട്ടാ ഇതിൽ കൂടുതൽ ഇനി എനിക്ക് ഒന്നും വേണ്ട.'എന്റെ കണ്ണുകൾ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്, കൈകൾ വിറയ്ക്കുന്നു. വാക്കുകൾ കിട്ടുന്നില്ല'. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നും നിങ്ങളുടെ നമ്പർ 1 ഫാൻ ആയിരിക്കും ഞാൻ'- തന്റെ ആരാധ്യ താരത്തോട് വിഷ്‌ണു പറഞ്ഞു.

പത്തിലധികം പൃഥ്വിരാജ് ഡബ്‌സ‌്മാഷ് വീഡിയോകളാണ് വിഷ്‌ണു തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പോസ്‌റ്റ് ചെയ്‌തിട്ടുള്ളത്. കൂട്ടത്തിൽ ധനുഷ്, ദിലീപ്, വിജയ് തുടങ്ങിയ പല താരങ്ങളുടെയും വീഡിയോകളുമുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ