ദുൽഖറിന്റെ ബോളിവുഡ് ചിത്രം കാർവാന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു
May 15, 2018, 4:33 pm
മഹാനടി എന്ന ചിത്രം ഇരുകൈയും നീട്ടി പ്രക്ഷേകർ സ്വീകരിച്ചതോടെ ടോളിവുഡിലും പ്രിയതാരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. ആ സന്തോഷത്തിന് മധുരം പകർന്ന് തന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാന്റെ റിലീസിംഗ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് കുഞ്ഞിക്ക.

ആഗസ്‌റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഫാൻ ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിഥില പാർക്കറാണ് നായിക. ഹുസൈൻ ദലാൽ, അക്ഷയ് ഖുറാന എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.നിലവിൽ ദേസിംഗ് പെരിയസാമിയുടെ സംവിധാനത്തിലൊരുങ്ങുന്ന കണ്ണും കണ്ണും കൊള്ളയടിത്താലാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ദുൽഖർ ചിത്രം. കൂടാതെ ലാൽ ജോസിന്റെ ഒരു ഭയങ്കര കാമുകനും ദുൽഖറിന്റെ ഈ വർഷത്തെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ