'പവർ സ്‌റ്റാർ', അഡാർ ലവിന് പിറകെ അടുത്ത ചിത്രവുമായി ഒമർ ലുലു
May 15, 2018, 5:02 pm
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തെങ്കിലും റിലീസിന് മുമ്പേ ഒരു ഗാനത്തിന്റെ പേരിൽ ഹിറ്റായി മാറിയ സിനിമയുടെ സംവിധായകൻ എന്ന റെക്കാഡിന് അവകാശി ഒരു പക്ഷേ ഒമർ ലുലു മാത്രമാണ്. ഒരു അഡാർ ലവിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനം ഉണ്ടാക്കിയ ഓളം ഇപ്പോഴും മാഞ്ഞിട്ടില്ല. അപ്പോഴാണ് തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഒമറിന്റെ പ്രഖ്യാപനവും വരുന്നത്.

'പവർ സ്റ്റാർ' എന്നാണ് ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലൂടെയായിരുന്നു അടുത്തതായി താൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഒമർ ലുലു പുറത്ത് വിട്ടത്. എന്നാൽ ചിത്രത്തിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടില്ല.അതേസമയം, ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്ന ഒരു അഡാർ ലവ് ആഗസ്‌റ്റോട് കൂടി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ