സൗത്ത് ഇന്ത്യൻ ബാങ്കിന് മികച്ച ലാഭം, 40 ശതമാനം ഓഹരി​വി​ഹി​തം
May 15, 2018, 9:25 pm
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കി​ന് നാലാം പാദത്തിൽ 114.10 കോടി​ രൂപയുടെ അറ്റാദായം. കഴി​ഞ്ഞ വർഷം ഇതേ പാദത്തി​ൽ ഇത് 75.55 കോടി​യായി​രുന്നു. സാമ്പത്തി​ക വർഷത്തി​ലെ അറ്റാദായം 334.89 കോടി​ രൂപയാണ്. കഴി​ഞ്ഞ സാമ്പത്തി​ക വർഷം അറ്റാദായം 392.50 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ പ്രവർത്തന ലാഭം 281 കോടി​ രൂപയി​ൽ നി​ന്ന് 10.68 ശതമാനം വർദ്ധി​ച്ച് 311 കോടി​ രൂപയായി​. 2017-18 സാമ്പത്തി​ക വർഷത്തെ പ്രവർത്തനലാഭം 1215 കോടി​ രൂപയി​ൽ നി​ന്ന് 1481 കോടി​യായി​. വർദ്ധന 21.92 ശതമാനം.
114.10 കോടി​ രൂപ നാലാം പാദത്തി​ൽ അറ്റാദായമുണ്ടാക്കി​യ സൗത്ത് ഇന്ത്യൻ ബാങ്ക് സാധാരണ രീതി​യി​ലുള്ള മി​കച്ച പ്രകടനത്തി​ലേയ്ക്കും വളർച്ചയി​ലേയ്ക്കും തി​രി​ച്ചുവന്നി​രി​ക്കുകയാണെന്ന് ബാങ്ക് എം.ഡിയും സി​. ഇ.ഒയുമായ വി​.ജി​. മാത്യു സാമ്പത്തി​ക ഫലം പ്രഖ്യാപി​ക്കവെ കൊച്ചി​യി​ൽ പറഞ്ഞു.

വാർഷി​ക ഫലം ഒറ്റനോട്ടത്തി​ൽ
ബി​സി​നസി​ൽ വർദ്ധന 12.55 ശതമാനം
നി​ക്ഷേപ വർദ്ധന 8.94 ശതമാനം
കറന്റ് നി​ക്ഷേപങ്ങളി​ൽ വർദ്ധന 11.02 ശതമാനം
സേവിംഗ്സ് നി​ക്ഷേപത്തി​ൽ വർദ്ധന 8.39 ശതമാനം
വായ്പാ വർദ്ധന 17.05 ശതമാനം
കാർഷി​ക വായ്പാ വർദ്ധന 19.39 ശതമാനം
വാഹന വായ്പകളി​ൽ വർദ്ധന 27.90 ശതമാനം
എൻ. ആർ. ഐ നി​ക്ഷേനങ്ങളി​ൽ വർദ്ധന 12.09 ശതമാനം 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ