താരപുത്രന്മാർ ഒന്നിക്കുന്നു
May 16, 2018, 12:21 pm
ദുൽഖർ സൽമാനും രാംചരൺ തേജയും സൂപ്പർസ്റ്റാറുകളുടെ മക്കളാണ്. ഇരുവരുടെയും സിനിമകളായ മഹാനടിയും രംഗസ്ഥലും മികച്ച വിജയം നേടി മുന്നേറുന്നുമുണ്ട്. ഇതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരു സിനിമ വരുന്നതായി ടോളിവുഡിൽ നിന്ന് റിപ്പോർട്ട് വരുന്നത്. കെ.എസ്. രവിചന്ദ്രയാണ് താരപുത്രന്മാരെ നായകന്മാരാക്കി ഒരു മാസ് സിനിമ സംവിധാനം ചെയ്യുന്നത്. കെ.ചക്രവർത്തി തിരക്കഥ ഒരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാവും ഒരുക്കുകയെന്നും അറിയുന്നു. തമിഴിലെ ഒരു പ്രമുഖ താരം കൂടി ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇരു താരങ്ങളുടെയും ആരാധകർ.

വിക്രം പ്രഭു, റാണ ദഗ്ഗുപതി, രാംചരൺ തുടങ്ങി താരപുത്രന്മാരുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്നയാളാണ് ദുൽഖർ സൽമാൻ. മഹാനടിയുടെ ഡബിംഗ് വേളയിൽ താരം രാംചരണിനെ കാണാൻ പോയത് വാർത്തയായിരുന്നു. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രം രാംചരൺ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ