ചേട്ടനും അനിയത്തിയും ജൂലായിലെത്തും
May 16, 2018, 12:28 pm
ബാംഗ്ലൂർ ഡേയ്സിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പൃഥ്വിയുടെ സഹോദരിയായി എത്തുന്നത് നസ്രിയ നസീമാണ്. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു നസ്രിയ. വരുന്ന ജൂലായ് ആറാം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രം രജപുത്ര റിലീസാണ് തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. വ്യക്തിബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്വഥിയുടെയും നസ്രിയയുടെയും മാതാപിതാക്കളായി സംവിധായകൻ രഞ്ജിത്തും മാല പാർവതിയും എത്തുന്നു. ഇനിയും പേരിടാത്ത ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ