സ്വന്തം കടയുടെ പരസ്യത്തിനായി ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ സരിതയാണ്
May 16, 2018, 2:25 pm
ലോക ചരിത്രത്തിൽ സ്വന്തം കടയുടെ പരസ്യത്തിനായി തന്റെ ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ സരിത ജയസൂര്യയാണെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറയുന്നു. സംഭവം മറ്റൊന്നുമല്ല തന്റെ ''സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ'' എന്ന പേരിലുള്ള ഡിസൈനർ ബൊട്ടീകിന്റെ പരസ്യത്തിനായി ജയസൂര്യയുടെ പുതിയ ലുക്കാണ് സരിത ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് ര‌ഞ്ജിത് ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചത്.

മലയാളത്തിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ച ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ഞാൻ മേരിക്കുട്ടി'. ചിത്രത്തിലെ സ്ത്രീയായുള്ള ജയസൂര്യയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതാണ് പരസ്യത്തിനായി സരിത ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ജയസൂര്യയുടെ കോസ്റ്റ്യൂംസ് തയ്യാറാക്കിയതും സരിത തന്നെയാണ്.  
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ