ഇ-കൊമേഴ്‌സിൽ തരംഗമാകാൻ 'റിയൽമീ'യുമായി ഓപ്പോ
May 17, 2018, 6:08 am
അനിൽകുമാർ ശർമ്മ
ഗുഡ്‌ഗാവ്: ഓൺലൈനിലൂടെ സ്‌മാർട്‌ഫോൺ വാങ്ങാൻ ഇഷ്‌ടപ്പെടുന്നവർക്കായി ഓപ്പോ, 'റിയൽമീ' എന്ന പുത്തൻ ബ്രാൻഡ് അവതരിപ്പിച്ചു. ഇ-കൊമേഴ്‌സിലൂടെ മികച്ച നേട്ടം കൊയ്യുന്ന ഷവോമി റെഡ്‌മിയുടെ കുത്തക തകർക്കാൻ വൻ വിലക്കുറവുമായാണ് റിയൽമീയുടെ വരവ്. ആമസോൺ എക്‌സ്‌ക്ളൂസിവിലൂടെ മാത്രമാണ് വില്‌പന. ആദ്യ മോഡലായ റിയൽമീ 1ന്റെ രണ്ടു വേരിയന്റുകളുടെ വില്‌പന 25ന് ഉച്ചയ്‌ക്ക് 12ന് ആരംഭിക്കും. 13,990 രൂപയുടെ 6ജിബി റാം + 128 ജിബി റോം, 8,990 രൂപയുടെ 3ജിബി റാം + 32 ജിബി റോം എന്നിവയാണവ.
10,990 രൂപയുടെ 4ജിബി + 64 ജിബി റോം മോഡലും ഉടനെത്തുമെന്ന് ഗുഡ്‌ഗാവിലെ ആമസോൺ ബ്ളിങ്ക് സ്‌റ്റുഡോയിൽ നടന്ന ചടങ്ങിൽ റിയൽമീ സി.ഇ.ഒ മാധവ് സേഠ് പറഞ്ഞു. ചുവപ്പ്, ഡയമണ്ട് ബ്ളാക്ക് നിറങ്ങളാണുള്ളത്. ഒതുക്കമുള്ള ബോഡി, മികവുറ്റ ആറിഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ളേ, ഡ്യുവൽ 4ജി സിം, 2.0 ജിഗാഹെട്‌സ് 8 കോർ പ്രൊസസർ, 3410 എം.എ.എച്ച് ബാറ്ററി, ആൻഡ്രോയിഡ് 8.1 അധിഷ്‌ഠിത കളർ 5.0 ഒ.എസ്., 13 എം.പി റിയർ ക്യാമറ, 8 എം.പി സെൽഫീ ക്യാമറ എന്നിങ്ങനെയും സവിശേഷതകളുണ്ട്. റിയൽമീയുടെ സർവീസ് സേവനങ്ങൾ ഓപ്പോ നൽകും. റിയൽമീ ചീഫ് പ്രോഡക്‌ട് ഓഫീസർ ലെവീ ലീ, ആമസോൺ മൊബൈൽസ് സീനിയർ സെയിൽസ് മാനേജർ ആദിത്യ മൂർത്തി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

 ഫോട്ടോ:
ഗുഡ്‌ഗാവിൽ നടന്ന ചടങ്ങിൽ റിയൽമീ സി.ഇ.ഒ മാധവ് സേഠ്, സി.പി.ഒ ലെവീ ലീ, ആമസോൺ മൊബൈൽസ് സീനിയർ സെയിൽസ് മാനേജർ ആദിത്യ മൂർത്തി, ടി.എൽ. ലീ എന്നിവർ ചേർന്ന് റിയൽമീ 1 സ്‌മാർട്‌ഫോൺ വിപണിയിലിറക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ