കീർത്തി സുരേഷ് രാജമൗലി ചിത്രത്തിൽ? ഒപ്പം രാം ചരണും ജൂനിയർ എൻ.ടി.ആറും
May 16, 2018, 2:58 pm
മഹാനടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച മലയാളി താരം കീർത്തി സുരേഷിന്റെ അടുത്ത ചിത്രം രാജമൗലിയോടൊപ്പമെന്ന് സൂചന. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയും നായകനാകുന്ന ചിത്രത്തിൽ ഒരു നായികയായി കീർത്തിയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതേകുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സാമന്ത, രാഖി ഖന്ന, രാകുൽ പ്രീത് എന്നിവരെയും ചിത്രത്തിനായി പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇതുവരെ വന്നത് മാസാണെങ്കിൽ വരാനിരിക്കുന്നത് കൊലമാസെന്നാണ് രാജമൗലിയുടെ പുതിയ ചിത്രത്തെ കുറിച്ച് അണിയറക്കാർ പറയുന്നു. 400 കോടിയായിരുന്നു രണ്ട് ഭാഗങ്ങളായി ഒരുങ്ങിയ ബാഹുബലി ചിത്രങ്ങളുടെ ബഡ്‌ജറ്റെങ്കിൽ രാ‌ജമൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത് 300 കോടിക്കാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ