നാലാമത്തെ നിർമാണ സംരംഭവുമായി പ്രിയങ്ക ചോപ്ര മറാത്തിയിൽ
May 16, 2018, 2:25 pm
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വീണ്ടും മറാത്തി സിനിമ നിർമിക്കുന്നു. ആദിനാഥ് കൊതരെ സംവിധാനം ചെയ്യുന്ന സിനിമ യഥാർത്ഥ കഥയെ ആസ‌്‌പദമാക്കിയാണ് ഒരുക്കുന്നത്. പാനി എന്ന് പേരിട്ടിരിക്കുന്ന സിനിമ കുടിവെള്ള ക്ഷാമമാണ് പ്രമേയമാക്കുന്നത്. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

പ്രിയങ്കയുടെ ഉടമസ്ഥതയിലുള്ള പർപ്പിൾ പെബിൾ പിക്ചഴേസ് വെന്റിലേറ്റർ (2016)​,​ കായ് റെ റസ്‌കാല (2017)​,​ റിലീസാകാനുള്ള ഫയർബ്രാൻഡ് എന്നിവ നേരത്തെ നിർമിച്ചിരുന്നു.

പാനിയുടെ മോഷൻ പോസ്റ്റർ പർപ്പിൾ പെബിൾ പിക്ചഴേസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ലോകത്തിലെ നിരവധി യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കഥകൾ നമുക്ക് മുന്നിലുണ്ടെന്നും അവയെ അർഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിച്ച് ഒരു സന്ദേശം കൈമാറുകയെന്നത് ഓരോരുത്തരുടേയും കടമയാണെന്നും പ്രിയങ്ക പറഞ്ഞു. അത്തരത്തിലൊരു അന്വേഷണമാണ് പാനിയിൽ ചെന്ന് നിൽക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ