സിദ്ധരാമയ്യയുടെ 'കുതിരക്കച്ചവട പരാമർശം' അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി
May 16, 2018, 7:47 pm
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകത്തിൽ നടക്കുന്നത് 'കുതിരക്കച്ചവട'മാണെന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരാമർശത്തെ തള്ളി ബി.ജെ.പി രംഗത്ത്. സിദ്ധരാമയ്യയുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും അപലപനീയവുമാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

കർണാടകത്തിൽ അധികാരം പിടിക്കുന്നതിനു വേണ്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നായിരുന്നു സിദ്ധരാമയ്യയുടെ ആരോപണം.

ആകാംക്ഷയുണർത്തിയ തിരഞ്ഞെടുപ്പ് ഫലത്തിനൊടുവിൽ 104 സീറ്റുമായി ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും 37 സീറ്റ് നേടി നിർണായക കക്ഷിയായി തീർന്ന ജെ.ഡി.എസ്, കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു. ജെ.ഡി.എസ് നേതാവ് കുമാര സ്വാമി ഇതേ ആവശ്യം ഉന്നയിച്ച് ഗവർണർ വാജുഭായ് വാലയ്‌ക്ക് കത്ത് നൽകുകയും ചെയ്‌തു.

അതേസമയം ഭരണഘടനാ പ്രകാരമുള്ള തീരുമാനമാകും ഗവർണർ എടുക്കുക എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിക്കായിരിക്കും ഗവർണറുടെ ആദ്യ പരിഗണന ലഭിക്കുക.

എന്നാൽ ഉള്ള എം.എൽ.എമാരെ നഷ്‌ടപ്പെടാതിരിക്കാൻ കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ പദ്ധതിയിടുന്നുണ്ട്‌. 78 എം.എൽ.എമാരാണ് കോൺഗ്രസിന്റെ പക്കലുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ