റംസാൻ വെടിനിറുത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ
May 16, 2018, 7:49 pm
ശ്രീനഗർ: റംസാൻ മാസത്തിൽ ജമ്മു കാശ്‌മീരിൽ സെെനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സൈന്യത്തിന് കേന്ദ്ര നിർദ്ദേശം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ ജമ്‌നാഗിരിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സൈനികർ ശക്തമായ തിരിച്ചടി നൽകി. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

നേരത്തെ, പുൽവാമ ജില്ലയിലെ ത്രാളിൽ കാട്ടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത്  തിരച്ചിൽ നടത്തുന്നതിനിടെ ഭീകരരുമായി  ഏറ്റുമുട്ടുലുണ്ടായി. അതേസമയം, പുണ്യമാസത്തിൽ സൈനിക നടപടി ഒഴിവാക്കി കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. സമാധാനം ഇഷ്ടപ്പെടുന്ന കശ്​മീരികൾക്ക്​ റംസാൻ മാസം സമാധാന അന്തരീക്ഷത്തിൽ നിറവേറ്റാനാണ് വെടിനിറുത്തൽ നടപടിയെന്ന്​ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ