കേരളത്തിൽ വൻ വിപുലീകരണത്തിന് സെലിയോ
May 17, 2018, 5:07 am
ചെന്നൈ: പ്രമുഖ ഫ്രഞ്ച് മെൻസ് റെഡി ടു വെയർ ബ്രാൻഡായ സെലിയോ കേരളത്തിൽ സാന്നിദ്ധ്യം ശക്തമാക്കുന്നു. ദക്ഷിണേന്ത്യൻ വിപണിയിൽ 55 ശതമാനം വിഹിതമുള്ള സെലിയോ കേരളത്തിൽ മൂന്നു മടങ്ങ് വളർച്ചയാണ് ലക്ഷ്യമിടുന്നത്. നഗരങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും സാന്നിദ്ധ്യം വ്യാപിപ്പിക്കും. നഗരങ്ങളിൽ സാന്നിദ്ധ്യം വിപുലപ്പെടുത്താൻ തിരുവനന്തപുരത്ത് പോത്തീസ് പോലെ മറ്റു സ്ഥാപനങ്ങളുമായി സഹകരിക്കും.
ഫ്രഞ്ച് ഫാഷൻ ഷർട്ടുകൾക്ക് ഏറെ ഡിമാൻഡ് കേരളത്തിലുണ്ടെന്ന് സെലിയോ ഫ്യൂച്ചർ ഫാഷൻ ഇന്ത്യ മാർക്കറ്റിംഗ്, പി.ആർ ആൻഡ് ലോയൽറ്റി ഹെഡ് അഭിഷേക് ഷെട്ടി പറഞ്ഞു. ഷർട്ടുകൾ, ഡെനിംസ്, മറ്റുത്‌പന്നങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് വിവിധ ഓഫറുകൾ ഓണക്കാലത്ത് ബ്രാൻഡ് അവതരിപ്പിക്കും. കൊച്ചിയിലെ പുതിയ ഫ്ളാഗ്‌ഷിപ്പ് - കൺസെപ്‌റ്ര് സ്‌റ്റോർ ലുലുമാളിൽ സെലിയോ റീലോഞ്ച് ചെയ്യും. ഇത്തവണത്തെ ലുലു ഫാഷൻ വീക്കിന്റെ ടൈറ്റിൽ സ്‌പോൺസറും സെലിയോ ആയിരുന്നു.
ഷൂസ്, ആക്‌സസറീസ് എന്നിവയടക്കം എസൻഷ്യൽസ്, കാഷ്വൽ, ഡെനിം, സ്‌മാർട്ട് എന്നീ ശ്രേണികളിലായി സമ്പൂർണ വസ്‌ത്രനിരയാണ് ലുലുവിലെ ഷോറൂമിൽ അണിനിരത്തുക. 60 രാജ്യങ്ങളിലായി 1,100ലധികം സ്‌റ്റോറുകളിൽ സെലിയോയുടെ സാന്നിദ്ധ്യമുണ്ട്. പ്രമുഖ ഇ - കൊമേഴ്‌സ് സ്‌റ്റോറുകളിലും സെലിയോ ഉത്‌പന്നങ്ങൾ ലഭ്യമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ