യെദിയൂരപ്പയെ ക്ഷണിച്ച ഗവർണറുടെ നടപടി ദുരൂഹമെന്ന് കോൺഗ്രസ്
May 16, 2018, 9:01 pm
ന്യൂഡൽഹി: കോൺഗ്രസ് - ജനതാദൾ എസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി ദുരൂഹമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗവർണറുടെ നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് മുൻകേന്ദ്രമന്ത്രി പി.ചിദംബരം ആരോപിച്ചു. സുപ്രീംകോടതി വിധികളുടെ ലംഘനമാണ് ഗവർണർ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഭരണഘടനാ ലംഘനമാണ് ഗവർണർ നടത്തിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

എന്നാൽ സർക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ ഗവർണറുടെ ഓഫീസ് നീതിപൂർവം പെരുമാറുമെന്നാണ് കരുതുന്നതെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി വ്യക്തമാക്കി. ഗവർണറുടെ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് തന്നെ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കണ്ട് ഇക്കാര്യത്തിൽ ഹർജി സമർപ്പിക്കാനാണ് നീക്കം.

കർണാടക ഗവർണറുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും കോൺഗ്രസ് - ജെ.ഡി.എസ് അംഗങ്ങളെ കാണാൻ വൈകിപ്പിച്ചതിന് പിന്നിൽ വൻ ദുരൂഹതയുണ്ടെന്നും പി.ചിദംബരം ആരോപിച്ചു. ഉന്നതമായ പദവിയാണ് ഗവർണർ വഹിക്കുന്നത്. അദ്ദേഹം ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല. തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് കോൺഗ്രസ് ജനതാദൾ അംഗങ്ങൾ ആവർത്തിച്ചിട്ടും അത് കേൾക്കാതിരുന്ന ഗവർണർ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ