രാഷ്ട്രീയ നാടകം തുടരുന്നു, ഗവർണർ ക്ഷണിച്ചെന്ന ട്വീറ്റ് പിൻവലിച്ച് ബി.ജെ.പി
May 16, 2018, 9:18 pm
ബംഗളൂരു: യെദിയൂരപ്പയെ വ്യാഴാഴ്‌ച രാവിലെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചുവെന്ന് കാട്ടി ബി.ജെ.പി പുറത്ത് വിട്ട ട്വീറ്റ് നിമിഷങ്ങൾക്കകം പിൻവലിച്ചു. വ്യാഴാഴ്‌ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാറാണ് ആദ്യം ട്വീറ്റ് ചെയ്‌തത്. തൊട്ടുപിന്നാലെ ബി.ജെ.പിയും ഔദ്യോഗികമായി ഇക്കാര്യം ട്വീറ്റ് ്ചെയ്‌തു. എന്നാൽ ഗവർണറുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് ജനതാദൾ സഖ്യം.

അതിനിടെ തന്നെ സ്വാധീനിക്കാൻ ബി.ജെ.പി നേതാക്കൾ ബന്ധപ്പെട്ടുവെന്ന ആരോപണവുമായി ബി.എസ്.പി അംഗം മഹേഷ് ആരോപിച്ചു. എന്നാൽ മായാവതിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ അവരെ മടക്കുകയായിരുന്നു. തന്റെ പിന്തുണ ജെ.ഡി.എസിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോൺഗ്രസ് എം.എൽ.എമാരെ മുഴുവൻ ബംഗളൂരുവിലെ ആഢംബര ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ