മാറ്റമില്ലാതെ രണ്ടാം വട്ടവും, ഭോപ്പാലും ഇൻഡോറും ശുചിത്വമേറിയ നഗരങ്ങൾ
May 16, 2018, 9:38 pm
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമേറിയ നഗരങ്ങൾ എന്ന ബഹുമതി ഭോപ്പാലും ഇൻഡോറും നിലനിർത്തി. ഇത് രണ്ടാം തവണയാണ് തങ്ങളുടെ സ്ഥാനങ്ങൾ ഇരു നഗരങ്ങളും നിലനിർത്തുന്നത്. ചണ്ഡീഗഡാണ് തൊട്ട് പിന്നിലുള്ളത്. നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ മുനിസിപ്പാലിറ്റികളിൽ ഏറ്റവും മനോഹരം ഡൽഹിയാണ്. കൂടുതൽ ജനസാന്ദ്രതയുള്ള നഗരങ്ങളിൽ ശുചിത്വമേറിയ നഗരമെന്ന ഖ്യാതി വിജയവാഡയും മൈസുരുവും സ്വന്തമാക്കി. കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ പദ്ധതിയുടെ കീഴിൽ സ്വതന്ത്ര ഏജൻസിയാണ് സർവേ നടത്തിയത്.

സേവനങ്ങൾ, സ്ഥല പരിശോധന, നഗരവാസികളുടെ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു സർവേ നടത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ