ഗവർണറുടെ തീരുമാനം സ്വാഗതം ചെയ്‌ത് ബി.ജെ.പി, ഭരണഘടനാ ലംഘനമെന്ന് കോൺഗ്രസ്
May 16, 2018, 10:22 pm
ന്യൂഡൽഹി: ബി.എസ്.യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച കർണാടക ഗവർണർ വാജുഭായ് വാലയുടെ നടപടി സ്വാഗതം ചെയ്‌ത് ബി.ജെ.പിയും തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. കർണാടകയിലെ ജനങ്ങൾ കാത്തിരുന്ന തീരുമാനമാണിത്. സുവർണ കർണാടക രൂപീകരിക്കുകയെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണിതെന്നും ബി.ജെ.പി ട്വീറ്റ് ചെയ്‌തു. എന്നാൽ ഗവർണറുടെ നടപടി ഭരണഘടനയുടെ ലംഘനമാണെന്നും ഒരു നിമിഷം പോലും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.

ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയെന്നതാണ് കീഴ്‌വഴക്കമെങ്കിൽ മണിപ്പൂർ, മേഘാലയ, ഗോവ എന്നിവിടങ്ങളിൽ എന്തുകൊണ്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ തഴഞ്ഞുവെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കണമെന്ന് സുർജേവാല ആവശ്യപ്പെട്ടു. കർണാടകയിൽ ബി.ജെ.പി സർക്കാരുണ്ടാക്കുമെന്ന തീരുമാനം ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. ബി.ജെ.പി ഓഫീസിൽ നിന്നും ഇറക്കിയ ഉത്തരവ് അംഗീകരിച്ച ഗവർണർ രാജ്യത്തിന് അപമാനമാണ്. രാജ്യത്തെ ജനങ്ങളെ സേവിക്കേണ്ടതിന് പകരം ബി.ജെ.പി നേതാക്കളുടെ അടിമയാണ് താനെന്ന് ഗവർണർ തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ പാവയായി പ്രവർത്തിച്ച വാജുഭായ് വാല നിയമവും ഭരണഘടനയും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ