ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് ചീഫ് ജസ്‌റ്റിസിന് മുന്നിൽ
May 16, 2018, 11:24 pm
ന്യൂഡൽഹി: വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസ് ജനതാദൾ സഖ്യത്തെ അവഗണിച്ച് ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണർ വാജാഭായ് വാലയുടെ നടപടിക്കെതിരെ കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകി. സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയുടെ വീട്ടിലെത്തിയാണ് കോൺഗ്രസ് നേതാക്കൾ ഹർജി നൽകിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് ഇന്ന് തന്നെ ഹർജി പരിഗണിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഗവർണറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നും കോൺഗ്രസ് ഹർജിയിൽ ആവശ്യപ്പെട്ടു.

യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്ന ഗവർണറുടെ തീരുമാനം ബുധനാഴ്‌ച ഒമ്പതരയോടെയാണ് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ദീപക് മിശ്രയുടെ വസതിയിലെത്തി ഹർജി നൽകിയത്. വിവരമറിഞ്ഞ് ഇവിടേക്കെത്തിയ മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്.

അതേസമയം, ഗവർണറുടെ തീരുമാനത്തിന് പിന്നാലെ ജനതാദൾ നേതാവ് എച്.ഡി.കുമാരസ്വാമി കോൺഗ്രസ് എം.എൽ.എമാർ കഴിയുന്ന ബംഗളൂരുവിലെ ഈഗിൾടൺ ഗോൾഫ് റിസോർട്ടിലെത്തി. തങ്ങൾ തീവ്രവാദികളെല്ലെന്നും ഇന്ത്യയിലെ ജനങ്ങളാണെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും ഇരട്ടത്താപ്പ് കാണിക്കരുതെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ