ബി.ജെ.പിയുടെ തീരുമാനം ഗവർണർ നടപ്പാക്കുന്നു: വിമർശനവുമായി മുഖ്യമന്ത്രി
May 17, 2018, 12:00 am
കർണാടക ഗവർണർ വാദുഭായി വാലയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണ്ണാടകത്തിലെ സംഭവങ്ങളെന്നും കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണ്ണർ പദവിയെ മാറ്റരുതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണ്ണാടകത്തിലെ സംഭവങ്ങൾ. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബി ജെ പി ക്ക് മന്ത്രി സഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.

കേന്ദ്ര ഭരണകക്ഷിയുടെ താൽപര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണ്ണർ പദവിയെ മാറ്റരുത്. ബി ജെ പിയുടെ തീരുമാനം ഗവർണ്ണർ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവൻ എന്തു തീരുമാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത്.

കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിച്ച കർണ്ണാടക ഗവർണ്ണറുടെ നടപടി പുനഃപരിശോധിക്കണം'.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ