പ്ളേ ഓഫ് സാധ്യതകൾ നിലനിർത്തി മുംബയ്‌ക്ക് ഉജ്ജ്വല വിജയം
May 17, 2018, 12:09 am
മുംബയ്: പ്ളേ ഓഫ് സാധ്യതകൾ നിലനിർത്തി ഐ.പി.എല്ലിൽ മുംബയ്‌ ഇന്ത്യൻസിന് ഉജ്ജ്വല വിജയം. മുംബയ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 183 റൺസെടുക്കാനെ സാധിച്ചുള്ളു. ജസ്‌പ്രീത് ബുംമ്രയാണ് കളി മുംബയ്‌ക്ക് അനുകൂലമാക്കിയത്. കെ.എൽ. രാഹുലും(94) ആരോൺ ഫിഞ്ചും(46) ചേർന്ന് രണ്ടാം വിക്കറ്റിൽ അടിച്ചുകൂട്ടിയ 111 റൺസിന്റെ കൂട്ടുകെട്ട് പൊളിച്ചാണ് ബുംമ്ര കളിയുടെ ഗതി തിരിച്ചത്. ക്രീസിലെത്തിയ യുവരാജ് സിംഗിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

കെയ്രോൺ പൊള്ളാർഡിന്റെ (50) അർദ്ധ സെഞ്ചുറി മികവിലാണ് മുംബയ് 186 റൺസെടുത്തത്. 23 പന്തിൽ അഞ്ചു ഫോറും മൂന്നു സിക്‌സറുകളുമുൾപ്പെടുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിംഗ്‌സ്. ഹാർദിക് പാണ്ഡ്യയും (32), സൂര്യകുമാർ യാദവും (27) മുംബയ് ഇന്നിംഗ്‌സിന് കരുത്തു പകർന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ