പാ​​​ദ​​​സം​​​ര​​​ക്ഷ​​​ണ​​​ത്തിന് ഫൂട്ട് മസാജ്
May 17, 2018, 12:44 am
പാ​ദ​സം​ര​ക്ഷ​ണ​ത്തിൽ ഏ​റ്ര​വും പ്രാ​ധാ​ന്യ​മർ​ഹി​ക്കു​ന്നു ഫൂ​ട്ട് മ​സാ​ജ്. കാ​ലു​കൾ​ക്ക് ക​രു​ത്ത് പ​ക​രു​ന്ന ഫൂ​ട്ട് മ​സാ​ജ് ന​മ്മു​ടെ ആ​കെ​യു​ള്ള ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം അർ​ഹി​ക്കു​ന്നു. ശ​രീ​ര​ത്തി​ന്റെ നാ​ഡീ​വ്യ​വ​സ്‌​ഥ​കൾ പാ​ദ​ങ്ങ​ളു​മാ​യി ബ​ന്‌​ധ​പ്പെ​ട്ടാ​ണ് കി​ട​ക്കു​ന്ന​ത്. പാ​ദ​ങ്ങ​ളി​ലെ ര​ക്‌​ത​ചം​ക്ര​മ​ണ​മാ​ണ് കാ​ലി​ലേ​ക്കു​ള്ള ഓ​ക്‌​സി​ജൻ പ്ര​വാ​ഹ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്. പ്ര​മേ​ഹ​രോ​ഗി​കൾ പാ​ദ​ങ്ങൾ മ​സാ​ജ് ചെ​യ്യാൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ദി​വ​സ​വും നി​ശ്‌​ചിത സ​മ​യം ഇ​തി​നാ​യി മാ​റ്റി വ​യ്‌​ക്കു​ക​യും വേ​ണം. ഇ​ത് പാ​ദ​ത്തി​ന്റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും.

ദി​വ​സ​വും ഉ​റ​ങ്ങാൻ പോ​കു​ന്ന​തി​ന് മുൻ​പ് ഏ​തെ​ങ്കി​ലും ഒ​രു മോ​യ്‌​സ്‌​ച​റൈ​സർ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങൾ മ​സാ​ജ് ചെ​യ്യു​ന്ന​ത് ന​ല്ല ഉ​റ​ക്കം ല​ഭി​ക്കാൻ ഉ​ത്ത​മ​മായ വ​ഴി​യാ​ണ്. മാ​ന​സിക സ​മ്മർ​ദ്ദം അ​ക​റ്റാനും ഫൂ​ട്ട് മ​സാ​ജിന് കഴിയും. ഓ​ഫീ​സി​ലെ ടെൻ​ഷൻ ക​ഴി​ഞ്ഞ് വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തു​മ്പോൾ അല്പ​നേ​രം പാ​ദ​ങ്ങൾ മ​സാ​ജ് ചെ​യ്‌​തു നോ​ക്കൂ, പ​കൽ​നേ​ര​ത്തെ സ​മ്മർ​ദ്ദ​ങ്ങ​ളെ പ​ടി​ക്ക് പു​റ​ത്താ​ക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ