ദുൽഖറല്ല ടൊവിനോയാണ് സലീമിന്റെ നായകൻ
June 8, 2018, 3:30 pm
പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് ഒരുക്കുന്ന ചിത്രമാണ് 'ഓസ്‌കാർ ഗോസ് ടു'. ദുൽഖർ സൽമാനാകും ചിത്രത്തിലെ നായകനെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ദുൽഖറല്ല ടൊവിനോ തോമസാണ് തന്റെ നായകനെന്ന് സംവിധായകൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിഞ്ഞ വർഷം ഓസ്‌കർ പുരസ്‌കാരത്തോടനുബന്ധിച്ചാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. എന്നാൽ ടൊവിനോയ്‌ക്ക് പുറമെ മറ്റാരൊക്കെയാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ എന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

നാല് ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ