നായികയാണെന്ന് ഒളിച്ചുവച്ചു, അവിശ്വസിച്ചാലോയെന്ന് ഭയന്നു
June 8, 2018, 3:16 pm
സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളെ ഇളക്കിമറിക്കാനായി എത്തിയത്. ചിത്രത്തിൽ രജനിക്കൊപ്പം മിക്ക താരങ്ങളും കൈയടി നേടിയെങ്കിലും പ്രേക്ഷകരുടെ മനസിൽ കുടിയേറിയത് നായികയായ ഈശ്വരി റാവുവായിരുന്നു. കഥാപാത്രം എന്താണെന്നറിയാതെയാണ് താൻ കാലയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നാണ് ഈശ്വരി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. സംവിധായകൻ പാ. രഞ്ജിത്തിന്റെ ഓഫീസിൽ നിന്നാണ് കാലയുടെ അവസരവുമായി വിളിയെത്തിയത്. രജനി ചിത്രമാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഓ.കെ പറയുകയായിരുന്നു.

ഇങ്ങനെയൊരു ചിത്രമുണ്ടെന്നും അഭിനയിക്കാൻ തയ്യാറാണോയെന്നും അവർ തന്നോട് ചോദിച്ചിരുന്നു. എന്നാൽ തന്റെ കഥാപാത്രത്തിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. മൂന്നുമാസമാണ് ചിത്രത്തിനായി മുന്നൊരുക്കങ്ങൾ നടത്തിയത്. രജനി സാറിന്റെ അമ്മയുടെ വേഷമാകുമെന്നാണ് കരുതിയത്. ഇതറിഞ്ഞ് രജനി സർ പൊട്ടിച്ചിരിക്കുകയും ചെയ്തു. പിന്നീടാണ് ഭാര്യയായാണെന്ന് പറയുന്നത്. വിശ്വസിക്കാൻ കുറച്ചുസമയം എടുക്കേണ്ടി വന്നു.

ഈ അവസരത്തെക്കുറിച്ച് മറ്റാരോടെങ്കിലും പറയാൻ ഭയമായിരുന്നു. മക്കളോടു പോലും പങ്കുവച്ചില്ല. അവരൊക്കെ അവിശ്വസിക്കുമോ എന്ന ടെൻഷൻ. പിന്നീടാണ് എല്ലാവരും അറിഞ്ഞത്.

ചിത്രത്തിന്റെ ഇൻവിറ്റേഷനിൽ അദ്ദേഹത്തിന്റെ പേരിനു തൊട്ടുതാഴെയായി എന്റെ പേരു കണ്ടപ്പോഴാണ് ഉള്ളിൽ ബാക്കിയുണ്ടായിരുന്ന സംശയവും നീങ്ങിയത് എന്നും ഈശ്വരി പറയുന്നു. ചിത്രത്തിൽ ഭാര്യയുടെ ലേബൽ മാത്രമല്ല ഈശ്വരി റാവുവിനുള്ളത്. മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള ഒരു പ്ലാറ്റ് ഫോം തന്നെയായിരുന്നു ഈശ്വരിയുടെ സെൽവി. അത് താരം മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുമുണ്ട്. എം.ആർ. ഭാരതിയുടെ അഴിയാത കോലങ്കളാണ് ഈശ്വരിയുടെ അടുത്ത സിനിമ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ