ബോക്സറാകാൻ ഷാഹിദ് കപൂർ
June 8, 2018, 3:21 pm
അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ ബട്ടി ഗുൽ മീറ്റർ ചലു എന്ന ചിത്രത്തിലാണ് ഷാഹിദ് കപൂർ ഇപ്പോൾ അഭിനയിക്കുന്നത്. അതിനിടയിൽ മറ്റൊരു ചിത്രത്തിലേക്കു കൂടി ഷാഹിദ് കരാറായിരിക്കുന്നു. ഇത്തവണ ബോക്സറിന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഡിസംബറിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

രാജാ കൃഷ്ണ മേനോനാണ് ചിത്രത്തിന്റെ സംവിധാനം. പുതിയ ചിത്രത്തിനായി ബോക്സിംഗ് പരിശീലിക്കാൻ ഒരുങ്ങുകയാണ് ഷാഹിദ്. തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് താരം പറയുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രമായി മാറാൻ നല്ല മുന്നൊരുക്കം തന്നെ നടത്താനാണ് ഷാഹിദിന്റെ തീരുമാനം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ