ദീപിക ഹോളിവുഡിലേക്ക് ഇപ്പോഴില്ല
June 8, 2018, 3:25 pm
വിൻ ഡീസലിനൊപ്പമായിരുന്നു ദീപിക പദുക്കോണിന്റെ ഹോളിവുഡ് അരങ്ങേറ്റം. ട്രിപ്പിൾ എക്സ് 3 എന്ന സിനിമയിലൂടെ ഹോളിവുഡിൽ എത്തിയപ്പോൾ നല്ലൊരു തുടക്കം എന്നായിരുന്നു എല്ലാവരുടേയും വിലയിരുത്തൽ. പിന്നീട് ബേവാച്ചിൽ ചെറിയൊരു വേഷത്തിലും ദീപിക അഭിനയിച്ചു.

ഇപ്പോൾ ട്രിപ്പിൾ എക്സ് 4 എടുക്കാനുള്ള അണിയറ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. നാലാം ഭാഗത്തിലും ദീപികയെത്തന്നെ അണിയറ പ്രവർത്തകർ സമീപിച്ചു. എന്നാൽ തൽക്കാലം ഹോളിവുഡിലേക്കില്ല എന്നതാണ് ദീപികയുടെ നിലപാട്. ഹോളിവുഡിൽ തന്റെ കരിയർ ഉരുത്തിരിഞ്ഞു വന്ന രീതി ദീപികയ്ക്കു ബോധിച്ചിട്ടില്ല. താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളുകൾ ചെയ്യുന്നതിൽ ദീപികയ്ക്കു തീരെ താൽപ്പര്യമില്ല. എന്നാൽ ഇതു മാത്രമല്ല കാരണം. രൺവീർ സിംഗും ദീപികയുമായുള്ള വിവാഹം എപ്പോൾ വേണമെങ്കിലും നടക്കാം.

വിവാഹ സമയത്ത് ഹോളിവുഡ് സിനിമയുടെ തിരക്കിലാകാൻ താരം ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ