'വിജയ് സൂപ്പറും പൗർണമി'യുമായി ആസിഫും ജിസ് ജോയിയും
June 8, 2018, 3:39 pm
ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും ഒന്നിക്കുന്നു. 'വിജയ് സൂപ്പറും പൗർണമി'യും എന്നാണ് ചിത്രത്തിന്റെ പേര്. മംമ്‌ത മോഹൻദാസാണ് ചിത്രത്തിലെ നായിക. 'കഥ തുടരുന്നു' എന്ന ചിത്രത്തിന് ശേഷം ആസിഫിന്റെ നായികയായി മംമ്‌ത എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ജിസ് ജോയ് ചിത്രത്തിനുണ്ട്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വച്ച് ഒരുക്കുന്ന ചിത്രം പ്രണയത്തിന് കൂടി പ്രാധാന്യം നൽകുന്നുണ്ടെന്ന് സംവിധായകൻ പറഞ്ഞു. പോണ്ടിച്ചേരി, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന വിജയ് സൂപ്പർ ജൂലൈ ആദ്യവാരം ആരംഭിക്കും.

രൺജി പണിക്കർ, സിദ്ദിഖ്, ശാന്തി കൃഷ്‌ണ, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മന്ദാരം, ഇബിലിസ് എന്നിവയാണ് ആസിഫിന്റെ പുതിയ ചിത്രങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ