സംവിധാനം സോനം കപൂർ, നായിക സ്വര ഭാസ്‌കർ
June 8, 2018, 3:28 pm
പരസ്പരം കുതികാൽ വെട്ടലും പാരവയ്പ്പുമൊക്കെയുള്ള ബോളിവുഡിൽ ചില അപൂർവ സൗഹൃദങ്ങളുമുണ്ട്. നടി സോനം കപൂറാണ് അത്തരം സൗഹൃദത്തിന്റെ ഉസ്താദ്. സോനത്തിന്റെ വിവാഹ സത്കാര വേദി ആ സൗഹൃദങ്ങളുടെ സംഗമ സ്ഥലം കൂടിയായിരുന്നു. ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് സോനം കപൂർ. വിവാഹത്തിനു മുൻപു തന്നെ സോനം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചിരുന്നു. സിനിമയുടെ തിരക്കഥാ രചന തകൃതിയായി പൂർത്തിയാകുന്നതായി താരം പറയുന്നു. ചിത്രത്തിൽ നായികയായി എത്തുന്നത് സ്വര ഭാസ്‌കറാണ്. സോനവുമായി അടുത്ത സൗഹൃദം പങ്കുവയ്ക്കുന്ന താരമാണ് സ്വര. പ്രേം രത്തൻ ധൻ പായോ, രാഞ്ചന, വീരേ ദി വെഡ്ഡിംഗ് എന്നിവയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.

സ്വരയുടെ അഭിനയം കണ്ട് താൻ മതിമറന്നു പോയിട്ടുണ്ടെന്നും അവൾക്കനുയോജ്യമായ രണ്ട് കഥകളാണ് തന്റെ പക്കലുള്ളതെന്നും സോനം പറയുന്നു. സോനത്തിന്റെ സംവിധാന സംരംഭത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ ത്രില്ല് സ്വരയും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. എല്ലാം ശരിയായാൽ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സോനം പറയുന്നത്. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജുവാണ് സോനത്തിന്റേതായി ഉടൻ റിലീസാകുന്ന ചിത്രം. രൺബീർ കപൂറാണ് നായകൻ. അനിൽ കപൂറും ജൂഹി ചാവ്ളയും ഒന്നിക്കുന്ന ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗായാണ് അടുത്ത പ്രോജക്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ