ആരും വിശ്വസിക്കാത്ത കഥയുമായി ഇതിഹാസ 2
June 11, 2018, 12:05 pm
മലയാള സിനിമ അതുവരെ പരീക്ഷിക്കാത്ത ഒരു കഥയുമായി എത്തിയ ചിത്രമായിരുന്നു ഇതിഹാസ. ബിനു എസ് സംവിധാനം ചെയ്ത ചിത്രം ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്തിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കുകയാണ് സംവിധായകൻ. ഇതിഹാസ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റെ തന്നെയാണ്. ഷൈൻ ടോം ചാക്കോയും അനുശ്രീയും ബാലു വർഗീസുമാണ് പ്രധാന താരങ്ങളെ അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തിലും ഇവരൊക്കെ തന്നെയാണോ കഥാപാത്രങ്ങളായി എത്തുകയെന്ന് അറിയില്ല. 2014ൽ ഇറങ്ങിയ ആദ്യഭാഗത്തിൽ മാന്ത്രിക മോതിരത്താൽ രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ