കല്യാണത്തിനായി ദീപിക ആഭരണമെടുത്തു...
June 11, 2018, 12:02 pm
രൺവീർ സിംഗ് ദീപിക പദുകോൺ വിവാഹത്തെക്കുറിച്ചാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരം. വിവാഹം ഈ വർഷം തന്നെ ഉണ്ടാകുമെന്ന് പറയുമ്പോഴും ഔദ്യോഗിക സ്ഥിരീകരണം ഒരിടത്തുനിന്നും ഉണ്ടാകുന്നില്ല. ഒരു പ്രണയപരാജയം കാരണം ഇനിയും മനസിനു മുറിവേൽക്കുമോയെന്ന ഭയത്തിലാണ് താരസുന്ദരിയെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്തായാലും താരത്തിന്റെ വീട്ടുകാർ ഷോപ്പിംഗ് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ദീപികയും അമ്മ ഉജ്ജലയുമായി മുംബയിലെ ജുവലറിയിൽ എത്തിയതോടെയാണ് വിവാഹ ഒരുക്കങ്ങൾ തുടങ്ങിയെന്ന സൂചന പുറത്തുവന്നത്.

മുംബൈയിലെ ഒരു പ്രമുഖ ആഭരണക്കടയിൽ എത്തിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഇപ്പോൾ പുറത്തു വന്ന വാർത്തകൾ സത്യമാണെങ്കിൽ ദീപികരൺവീർ വിവാഹം ഈ വർഷം നവംബറിൽ തന്നെയുണ്ടാകും. ജൂലായിയിൽ വിവാഹം എന്നു പറഞ്ഞിരുന്നെങ്കിലും ഇരുവരുടെയും തിരക്കുകൾ കാരണം നവംബറിലേയ്ക്ക് മാറ്റുകയായിരുന്നുവത്രേ. അതേസമയം വിവാഹത്തെക്കുറിച്ച് ഇരു താരങ്ങളുടേയും വീട്ടുകാർ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ആറ് വർഷമായി ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലാണ്. വിവാഹ വാർത്തകൾ ചൂട് പിടിക്കുമ്പോഴും പ്രണയം സ്ഥിരീകരിക്കാൻ ഇരു താരങ്ങളും തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും നിഷേധിച്ച് ഒഴിഞ്ഞു മാറുകയാണ്. പല പൊതുപരിപാടിയിലും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ