'ഇടിക്കഥ' ഇനി പഴങ്കഥ, മേജറെ കാണാൻ ഉണ്ണി എത്തി
June 11, 2018, 2:55 pm
സംവിധായകൻ മേജർ രവി തന്റെ അറുപതാം പിറന്നാൾ അതി ഗംഭീരമായാണ് ആഘോഷിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലിൽ മേജർക്ക് ജന്മദിനാശംസകൾ നേരാൻ എത്തിയിരുന്നു. എന്നാൽ ഈ താരസംഗമം അധികം പഴകാത്ത ഒരു 'ഇടിക്കഥ'യെ പഴങ്കഥയാക്കുക കൂടിയായിരുന്നു.

യുവനടൻ ഉണ്ണി മുകുന്ദനായിരുന്നു ആ കഥയിലെ നായകൻ. ജോഷി സംവിധാനം ചെയ്ത 'സലാം കാശ്‌മീർ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ മേ‌ജർ രവിയും ഉണ്ണി മുകുന്ദനും തമ്മിൽ ചില ഉരസലുകൾ നടന്നതായി വാർത്ത പ്രചരിച്ചിരുന്നു. ഉണ്ണി മേജറെ തല്ലിയതായി വരെയുള്ള കിംവദന്തികളും കൂട്ടത്തിൽ പ്രചരിച്ചു.

എന്തുതന്നെയായാലും പിണക്കങ്ങളെല്ലാം മറന്ന് ഉണ്ണി എത്തിയതോടു കൂടി മേജറും ഹാപ്പിയായി. ഉണ്ണി മുകന്ദൻ വന്നത് വലിയ സർപ്രൈസ് ആയെന്നാണ് മേജർ രവി ഫേസ്ബുക്കിൽ കുറിച്ചത്. ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രവും ഇപ്പോൾ വൈറലാണ്.

ലാൽ, ആസിഫ് അലി, ജയസൂര്യ, ടൊവിനോ തോമസ്, നീരജ് മാധവ്, അഞ്ജലി തുടങ്ങി മലയാളത്തിന്റെ വമ്പൻ താരനിര ആഘോഷത്തിനെത്തിയിരുന്നു.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ