പാട്ടിൽ 'പിഴച്ച്' വീണ്ടും മോഹൻലാൽ, പരിഹാസവുമായി സോഷ്യൽ മീഡിയ
June 11, 2018, 3:40 pm
ദേശീയ ഗെയിംസിൽ അവതരിപ്പിച്ച ലാലിസത്തിലെ പാകപ്പിഴകൾ കൊണ്ട് പഴിയേറെ കേൾക്കേണ്ടി വന്നിട്ടുണ്ട് സൂപ്പർ താരം മോഹൻലാലിന്. പിന്നണിയിലെ ഗാനത്തിന് മോഹൻലാലും സംഘവും ചേർന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ചു എന്നാരോപിച്ചാണ് ആരാധകർ അന്ന് രംഗത്ത് വന്നത്. എന്നാൽ അടുത്തിടെ ആസ്‌ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയിൽ അരങ്ങേറിയത് പഴയ 'ലാലിസം' തന്നെയാണെന്ന ആരോപണം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്.

നടി പ്രയാഗ മാർട്ടിനോടൊപ്പം 'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം' എന്ന ഗാനം ആലപിക്കുമ്പോഴാണ് താരത്തിന് വീണ്ടും അബദ്ധം പറ്റിയത്. പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവമുണ്ടായത്. മോഹൻലാൽ പാടുന്നതിന് മുമ്പ് തന്നെ പിന്നണിയിൽ ഗാനം പ്ളേ ആവുകയായിരുന്നു.മോഹൻലാലിനെ കൂടാതെ മീര നന്ദൻ, പ്രയാഗ മാർട്ടിൻ, ശ്രേയ ജയദീപ് തുടങ്ങിയവരും ഷോയുടെ ഭാഗമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ