കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, വിശ്വരൂപം-2 ട്രെയിലറെത്തി
June 11, 2018, 5:43 pm
ഉലക നായകൻ എന്ന പേര് അന്വർത്ഥമാക്കി കൊണ്ട് കമലഹാസന്റെ മാസ്‌മരിക ചിത്രം വിശ്വരൂപം-2വിന്റെ ട്രെയിലറെത്തി. ഒരു മിനിട്ട് 47 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്‌ടമാണ്. 2013ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ തുടർച്ചയായി തന്നെയാണ് രണ്ടാം ഭാഗവും ഇറങ്ങുന്നത്.

ഭീകരൻ ഒമർ ഖുറേഷിയായി രാഹുൽ ബോസ് തന്നെയാണ് ഇത്തവണയും എത്തിയിരിക്കുന്നത്. കമലഹാസൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പൂജ കുമാർ, ആൻഡ്രിയ ജെർമിയ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.ഗിബ്രാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത് മലയാളികളായ സനു വർഗീസും ശാംദത്തുമാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ