മാർട്ടിന് നായകൻ നിവിൻ പോളി
June 11, 2018, 12:07 pm
ചാർലിയുടെ വിജയത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. ജൂലായ് അവസാനവാരം നിവിൻ പോളിയെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമാ നിർമ്മാണത്തിലും പരസ്യമേഖലയിലും ശ്രദ്ധ കേന്ദ്രീകരിച്ച മാർട്ടിൻ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് അറിയുന്നത്. നിവിൻ പോളി നായകവേഷത്തിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോനും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയും. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ