'കൂടെ', അഞ്ജലി മേനോൻ ചിത്രത്തിന്റെ പേര് പുറത്തു വിട്ടു
June 11, 2018, 6:04 pm
പൃഥ്വിരാജ്, നസ്രിയ നസീം, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പേര് പുറത്തു വിട്ടു. 'കൂടെ' എന്ന പേരിനൊപ്പം ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

അത്യധികം സന്തോഷത്തോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഷെയർ ചെയ്യുന്നതെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രം തങ്ങൾ എത്ര സന്തോഷത്തോടെ ഒരുക്കിയോ അത്ര സന്തോഷത്തോടെ പ്രേക്ഷകർ ഇത് ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. റിലീസിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ