ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു
June 12, 2018, 9:05 am
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബാൾ താരങ്ങളിൽ ഒരാളായ ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. രാമലീല എന്ന സൂപ്പർഹിറ്റൊരുക്കിയ അരുൺ ഗോപിയാണ് സംവിധാനം. ഏറെക്കാലം ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ക്യാപ്ടനായിരുന്ന വി.പി. സത്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിയതിന് പിന്നാലെയാണ് ഐ.എം. വിജയനെ കുറിച്ചുള്ള ചിത്രം വരുന്നത്. മലയാളത്തിലെ പ്രശസ്തനായ ഒരു യുവതാരം ഐ.എം. വിജയനെ അവതരിപ്പിക്കും. ബിഗ് ബഡ്ജറ്റിലാണ് ചിത്രം നിർമ്മിക്കുക. പ്രണവ് മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് അരുൺ ഗോപി. ഇതിന് ശേഷം ഐ.എം. വിജയന്റെ ബയോപിക് ആരംഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ