കരൺ അർജുൻ റീമേക്കുമായി രാജമൗലി
June 12, 2018, 9:11 am
ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബോളിവുഡിലെ പഴയകാല സൂപ്പർഹിറ്റ് കരൺ അർജുന്റെ റീമേക്കാണെന്ന് റിപ്പോർട്ടുകൾ. 1995ൽ പുറത്തിറങ്ങിയ കരൺ അർജുൻ സംവിധാനം ചെയ്തത് രാകേഷ് റോഷനാണ്, ഷാരൂഖ് ഖാനും സൽമാൻ ഖാനും സഹോദരന്മാരുടെ വേഷത്തിലെത്തിയ ചിത്രത്തിൽ കാജോളും മമത കുൽക്കർണിയുമായിരുന്നു നായികമാർ. തന്റെ പിതാവും തിരക്കഥാകൃത്തുമായ എസ്. വിജേയേന്ദ്ര പ്രസാദിനൊപ്പം തിരക്കഥയിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ തിരക്കിലാണ് രാജമൗലി. രാംചരണും ജൂനിയർ എൻ.ടി.ആറുമാണ് പുതിയ ചിത്രത്തിലെ നായകന്മാരെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജമൗലി സംവിധാനം ചെയ്ത മഗധീരയിൽ രാംചരണും സ്റ്റുണ്ടന്റ് നമ്പർ വണിൽ ജൂനിയർ എൻ .ടി ആറും നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. കീർത്തി സുരേഷ് നായികയായേക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ