ജോജു ജോർജ് നായകൻ; ആത്മീയയും മാളവിക മേനോനും നായികമാർ
June 12, 2018, 9:18 am
എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫിന്റെ ചിത്രീകരണം ഇന്നലെ തൊടുപുഴയിൽ തുടങ്ങി. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിൽ ആത്മീയയും മാളവിക മേനോനുമാണ് നായികമാർ. ഡ്രീം ഷോട്ട്സ് സിനിമയുടെ ബാനറിൽ ഷൗക്കത്ത് പ്രസൂൺ നിർമ്മിക്കുന്ന ജോസഫിന്റെ ആദ്യ ഷെഡ്യൂൾ ജൂൺ 25 വരെ തൊടുപുഴയിൽ തുടരും. ഷാഫി കബീർ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഏദൻ ചിത്രത്തിലൂടെ പോയവർഷത്തെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയ മനേഷ് മാധവനാണ്.

കിരൺദാസ് ചിത്രസംയോജനം നിർവഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ. റോഷൻ എൻ.ജി മേക്കപ്പും സ്‌റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകൻ. സംഗീതം: രഞ്ജിൻ രാജ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രതാപൻ കല്ലിയൂർ, നിശ്ചല ഛായാഗ്രഹണം ഷജിൽ ഒബ്സ്‌ക്യുറ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ