മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ ടീസർ ജൂലായിൽ
June 12, 2018, 9:26 am
മമ്മൂട്ടി ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ഞാലിമരയ്ക്കാർ I​Vന്റെ ടീസർ ജൂലായിൽ റിലീസ് ചെയ്യും. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുതിയ നിയമം, ക്യാപ്ടൻ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജാണ് ചിത്രീകരിച്ചത്. ആഗസ്റ്റ് സിനിമാസും ഐസി.എല്ലും ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞാലിമരയ്ക്കാർ I​Vന്റെ ചിത്രീകരണത്തീയതി ഉടൻ തീരുമാനിക്കും. മമ്മൂട്ടിയോടൊപ്പം ഒരു വൻ താരനിര പ്രത്യക്ഷപ്പെടുന്ന കുഞ്ഞാലിമരയ്ക്കാർ I​V മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും.

ആഗസ്റ്റ് സിനിമാസിന്റെ തീവണ്ടി എന്ന സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലായിരിക്കും കുഞ്ഞാലിമരയ്ക്കാർ I​V ന്റെ ടീസർ പ്രദർശിപ്പിക്കുക. തുടർന്ന് ഇന്റർനെറ്റിലും ടീസർ റിലീസ് ചെയ്യുമെന്ന് ആഗസ്റ്റ് സിനിമാസിൽ നിന്ന് അറിയിച്ചു. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പതിനെട്ടാം പടിയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം പൂർത്തിയാക്കിയശേഷം സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക് പോയ മമ്മൂട്ടി നാളെ ചെന്നൈയിൽ തിരിച്ചെത്തും. പത്തൊമ്പതിന് തെലുങ്കുചിത്രമായ യാത്രയിൽ അഭിനയിക്കാൻ മമ്മൂട്ടി ഹൈദരാബാദിലേക്ക് പറക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ