അതെ എമി അങ്ങനെ തന്നെയാണ്
June 12, 2018, 12:02 am
തെന്നിന്ത്യൻ സിനിമകളിലൂടെ ബോളിവുഡിലെത്തിയ ബ്രിട്ടീഷ് താരമാണ് എമി. വൈഫ് ലൈഫ് എന്ന വിശേഷണത്തോട് കൂടി മോഡലും സുഹൃത്തുമായ നീലം ഗില്ലിനുമൊപ്പം നിൽക്കുന്ന ചിത്രം വൈറലായതോടെ താരം സ്വവർഗാനുരാഗിയാണോ എന്ന ചർച്ച സജീവമായിരുന്നു. ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുന്നത് പങ്കാളി നീലം ഗിൽ ആണ്. ഇന്ത്യൻ വംശജയും 23 കാരിയും ആയ നീലം വിയന്നയിൽ ലൈഫ് ബോൾ ഇവന്റിൽ എമിയോടൊപ്പം പങ്കെടുത്ത ചിത്രത്തിനും വൈഫ് എന്ന വിശേഷണം ആണ് നൽകിയിരുന്നത്. ഇതോടെ രണ്ടാളും ജീവിത പങ്കാളിയാകാൻ തീരുമാനിച്ചിരിക്കുന്നതായാണ് സൂചന. ബ്രിട്ടീഷ് ബിസിനസ്സുകാരൻ ജോർജ് പനായോട്ടുയുമായി എമിയുടെ വിവാഹം നിശ്ചയിച്ചു എന്ന വാർത്ത വന്നതിനു തൊട്ടു പിന്നാലെയാണ് താരത്തിന്റെ പുതിയ ബന്ധത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ