ഇസബെല്ലയുടെ കാമുകൻ ഈ താരപുത്രൻ
June 12, 2018, 12:00 pm
ബോളിവുഡിൽ പ്രണയവാർത്തകൾക്കു പഞ്ഞമില്ല. ഒരുമിച്ചു കണ്ടാൽ ഒരു പ്രണയത്തിന്റെ സാധ്യതയാണ് പപ്പരാസികൾ ആദ്യം തേടുന്നത്. കഴിഞ്ഞദിവസം കത്രീന കൈഫിന്റെ സഹോദരി ഇസബെല്ലയും ഹർഷവർദ്ധൻ കപൂറും ഒരുമിച്ചൊരു സിനിമയ്ക്കു പോയതോടെ പുതിയ കഥകൾ പിറവിയെടുത്തിരിക്കുന്നു. ജൂഹുവിലെ ഒരു തിയേറ്ററിൽ ബാവേഷ് ജോഷി സൂപ്പർഹീറോ എന്ന സിനിമ കാണാനാണ് ഇരുവരും ഒരുമിച്ചെത്തിയത്.

കാറിൽ തിയറ്ററിലേക്ക് എത്തുമ്പോൾ ഇരുവരും പപ്പരാസികൾക്കു മുന്നിൽ പെടുകയായിരുന്നു. ക്യാമറാ ഫ്ളാഷുകൾ മിന്നിയപ്പോൾ രണ്ടു പേരും നീരസമൊന്നും കാണിച്ചതുമില്ല. അഭിനവ് ബിന്ദ്രയുടെ ബയോപ്പിക്കിലായിരിക്കും ഹർഷവർദ്ധൻ ഇനി പ്രത്യക്ഷപ്പെടുക. ബിന്ദ്ര എന്നാണു ചിത്രത്തിനു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഇസബെല്ല. ടൈം ടു ഡാൻസ് എന്നാണു ചിത്രത്തിന്റെ പേര്. നൃത്തത്തിനു പ്രാധാന്യമുള്ള ചിത്രത്തിന്റെ സംവിധായകൻ സ്റ്റാൻലി ഡി കോസ്റ്റയാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ