അർജുനും നതാഷയും തമ്മിൽ
June 12, 2018, 1:21 pm
നടൻ അർജുൻ രാംപാലും സെർബിയൻ നർത്തകിയായ നതാഷ സ്റ്റാൻകോവിക്കും അടുപ്പത്തിലാണെന്ന് പാപ്പരാസികൾ. അർജുൻ അഭിനയിച്ച ഡാഡി എന്ന ചിത്രത്തിൽ നതാഷയുടെ നൃത്തമുണ്ടായിരുന്നു. ഡാഡിയുടെ ചിത്രീകരണവേളയിൽ അർജുനും നതാഷയും പരസ്പരം അടുത്തുവെന്നും, ആ ബന്ധം പിന്നീടു തുടർന്നു കൊണ്ടു പോവുകയുമായിരുന്നെന്നു ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നു. പ്രകാശ് ഝായുടെ സത്യാഗ്രഹ എന്ന സിനിമയിലായിരുന്നു നതാഷ ആദ്യമായി എത്തിയത്. ഫുക്രി റിട്ടേൺസ് എന്ന ചിത്രത്തിലെ മെഹബൂബ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു.

ബിഗ് ബോസിന്റെ എട്ടാം സീസണിലെ മത്സരാർഥിയുമായിരുന്നു നതാഷ. അർജുൻ രാംപാലും ഭാര്യ മെഹർ ജെസിയയും വേർപിരിയുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. നതാഷയാണ് അതിനു കാരണക്കാരിയെന്നും അണിയറ വർത്തമാനമുണ്ട്. എന്നാൽ, വേർപിരിയുന്ന വാർത്ത സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചപ്പോഴും ഇരുവരും കാരണം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഇരുപതു വർഷം നീണ്ട ദാമ്പത്യത്തിനിടെ 45 കാരനായ അർജുൻ രാംപാലിനും 47കാരിയായ മോഡൽ ജെസിയയ്ക്കും രണ്ട് പെൺമക്കളാണുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ