മഡോണയും കിച്ച സുദീപും ഒന്നിക്കുന്നു
June 12, 2018, 2:43 pm
നിവിൻ പോളി ചിത്രം പ്രേമത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഡോണ സെബാസ്‌റ്റ്യൻ. തുടർന്ന് തെലുങ്കിലും തമിഴിലുമായി ചില ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തെങ്കിലും മലയാളത്തിൽ ദിലീപിനൊപ്പം കിംഗ് ലയർ എന്ന ചിത്രത്തിൽ മാത്രമാണ് മഡോണ അഭിനയിച്ചത്.

എന്നാൽ ഇപ്പോൾ കന്നഡയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് മഡോണ. സൂപ്പർ താരം കിച്ച സുദീപാണ് ചിത്രത്തിലെ നായകൻ. കോട്ടിഗോബ-3 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശിവ കാർത്തികാണ്.

ആസിഫ് അലി നായകനാകുന്ന ഇബിലിസാണ് മഡോണയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അഡ്‌വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന്റെ സംവിധായകനായ വി.എസ് രോഹിത്താണ് ഇബിലിസിന്റെ സംവിധായകൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ