'നാല് സുവർണ വർഷങ്ങളാണ് അവൾ എനിക്ക് വേണ്ടി ത്യജിച്ചത്'
June 12, 2018, 3:02 pm
'നാല് സുവർണ വർഷങ്ങളാണ് അവൾ എനിക്ക് വേണ്ടി ത്യജിച്ചത്'. മലയാളത്തിന്റെ ഫഹദ് ഫാസിൽ തന്റെ ഭാര്യ നസ്രിയയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റർ ഷെയർ ചെയ്‌തു കൊണ്ടായിരുന്നു തന്റെ മനസിലെ വരികൾ ഫഹദ് കുറിച്ചത്.

'ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുൻപ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാൻ കാണാൻ ഇഷ്‌ടപ്പെടുന്ന ഒരാളെ നാലു വർഷത്തിനുശേഷം സ്‌ക്രീനിൽ കാണാൻ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്. ജീവിതത്തിലെ നാല് സുവർണ വർഷങ്ങൾ അവൾ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നൽകാനാണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്‌ക്കും എല്ലാവിധ ആശംസകളും', ഫഹദ് ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകൻ. നസ്രിയക്കൊപ്പം പാർവതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്ന് നിന്റെ മൊയ്‌തീൻ, മൈ സ്‌റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കൂടെ'. ഇവരെ കൂടാതെ റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാല പാർവതി, അതുൽ കുൽക്കർണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂലൈ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ