'37 ദിവസത്തെ ദാമ്പത്യം', ചാക്കോച്ചനും നിമിഷയും വേർപിരിഞ്ഞു
June 12, 2018, 3:44 pm
കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഭാര്യാ ഭർത്താക്കന്മാരായി എത്തുന്ന 'മാംഗല്യം തന്തുനാനേന'യുടെ ചിത്രീകരണം പൂർത്തിയായി. ഡോക്യുമെൻട്രികളിലൂടെ പ്രശസ്‌തയായ സൗമ്യ സദാനന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ 'ചെമ്പൈ' എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച സംവിധായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം സൗമ്യയെ തേടി എത്തിയിട്ടുണ്ട്. കുടുംബ പശ്‌ചാത്തലത്തിലുള്ള ഒരു ആക്ഷേപ ഹാസ്യമാണ് തന്റെ ചിത്രമെന്ന് സൗമ്യ പറഞ്ഞു. 37 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ തിരക്കഥ ടോണി മടത്തിലിന്റേതാണ്.

ഇതിന് പുറമെ നിരവധി ചിത്രങ്ങളാണ് ചാക്കോച്ചന്റേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ബിലഹരി.കെ.രാജ് ഒരുക്കുന്ന അള്ള് രാമേന്ദ്രൻ, മാർത്താണ്ഡന്റെ ജോണി ജോണി യെസ് പപ്പ, ലാൽ ജോസ് ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ, സനൽകുമാർ ശശിധരന്റെ ചോല എന്നീ ചിത്രങ്ങളിലൂടെ നിമിഷയ്‌ക്കും ഈ വർഷം തിരക്കുകളുടേതാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ