അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ല
June 13, 2018, 1:32 am
തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കാൻ തനിക്കും സർക്കാരിനും പാർട്ടിക്കും താത്പര്യമുണ്ടെങ്കിലും, ചില രാഷ്ട്രീയ പാർട്ടികളും പരിസ്ഥിതി വാദികളും എതിർക്കുന്നതിനാൽ നടപ്പാക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പൈലറ്റ് പ്രോജക്ട് തുടങ്ങും. 200 യൂണിറ്റിൽ അധികം വൈദ്യുതി ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് മീറ്റർ നൽകും.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 156 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. 785000 പുതിയ കണക്ഷനുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നൽകിയത്.
കാലവർഷക്കെടുതിയിൽ പ്രാഥമിക കണക്കനുസരിച്ച് വൈദ്യുതി ബോർഡിന് 12 കോടിയുടെ നാശനഷ്ടമുണ്ടായി. 6000 വൈദ്യുതി പോസ്റ്റുകൾ തകർന്നു. മൂന്ന് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. 11കെ.വി ലൈനുകളിലെ വൈദ്യുതി തടസങ്ങൾ ഏറെ പരിഹരിക്കപ്പെട്ടു. ഓഖി ദുരന്തത്തിലും കാലവർഷക്കെടുതിയിലും വൈദ്യുതി തടസം പരിഹരിക്കുന്നതിൽ മികച്ച പ്രകടനമാണ് ബോർ‌ഡ് ജീവനക്കാർ കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ