ഗൗരി ലങ്കേഷ് വധം; മുഖ്യപ്രതി പിടിയിൽ
June 13, 2018, 1:47 am
ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട പ്രമുഖ മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചയാളെ കർണാടക പൊലീസ് അറസ്റ്റു ചെയ്തു. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കർണാടക വിജയാപുരം സ്വദേശി പരശുറാം വാഗ്‌മോറെയാണ് പൊലീസ് പിടിയിലായത്. എന്നാൽ കൃത്യമായി എവിടെവച്ചാണ് പ്രതി പിടിയിലായതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ഇയാളപ്പറ്റിയുള്ള വിശദാംശങ്ങളും അറിവായിട്ടില്ല. വിശദമായി ചോദ്യംചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്ന് അന്വേഷണ സംഘം പറഞ്ഞു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സി.സി ടിവി ദൃശ്യങ്ങളിലെ മുഖവുമായി സാദൃശ്യമുള്ള ആളാണ് പിടയിലായത്. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതികളുടെ രൂപരേഖ പൊലീസ് പുറത്തുവിട്ടിരുന്നു.

കെ.ടി. നവീൻകുമാർ എന്ന ഹിന്ദു യുവസേന പ്രവർത്തകൻ അടക്കം അഞ്ചു പേർക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തീവ്ര ഹിന്ദു സംഘടനകളായ സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകളിൽപ്പെട്ടവരാണ് പ്രതികളെല്ലാം.

ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരൻ കൽബുർഗിയെയും കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് പരിശോധനാ ഫലത്തിൽ വ്യക്തമായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ