കനത്ത മഴ: സംസ്ഥാനത്തെ ചില സ്‌കൂളുകളിൽ ബുധനാഴ്‌ച അവധി
June 12, 2018, 8:43 pm
തിരുവനന്തപുരം: കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ള ചില സ്‌കൂളുകളിൽ അതത് ജില്ലാ കളക്‌ടർമാർ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന കൈപ്പുഴ എസ് .കെ .വി. എൽ.പി.എസ്, പുന്നത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, അയർക്കുന്നം ജി.എൽ.പി.എസ്, മണർകാട് ജി.യു.പി.എസ് എന്നീ സ്കൂളുകൾക്കും കോട്ടയം താലൂക്കിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ളള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ജില്ലാ കളക്ടർ ബുധനാഴ്‌ച അവധി പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ബുധനാഴ്‌ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ സ്‌കൂളുകൾക്ക് ബുധൻ, വ്യാഴം ദിവസങ്ങളിലും അവധിയാണ്. കൂടാതെ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്‌ച ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ള സ്‌കൂളുകൾ പതിവ് പോലെ പ്രവർത്തിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ